തി​രു​വോ​ണ നാ​ളി​ല്‍ കോ​വി​ഡ് മ​റ​ന്നു ! 52 പേ​ര്‍​ക്കെ​തി​രേ കേ​സ്; മാ​സ്‌​ക്കിടാ​ത്ത 134 പേ​ര്‍​ക്ക് പി​ഴ

കോ​ഴി​ക്കോ​ട്: ഓ​ണ​നാ​ളി​ല്‍ കോ​വി​ഡി​നെ മ​റ​ന്ന 52 പേ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​ഴി​ക്കോ​ട് ന​ഗ​ര പ​രി​ധി​യി​ല്‍ മാ​ത്ര​മാ​ണ് ഇ​ത്ര​യും പേ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. ഇ​തി​ല്‍ 25 വാ​ഹ​ന​ങ്ങ​ള്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ല്‍ ക​റ​ങ്ങി​യ​തി​നും മ​റ്റു​മാ​ണ് വാ​ഹ​ന​ങ്ങ​ള്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​നു​വ​ദ​നീ​യ​മാ​യ സ​മ​യം ക​ഴി​ഞ്ഞും ക​ട​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ച്ച​തി​നും മ​റ്റും 27 കേ​സു​ക​ളും ര​ജി​സ്റ്റ ചെ​യ്തു.

അ​തേ​സ​മ​യം മാ​സ്‌​കി​ടാ​തെ ഓ​ണ​ത്തി​ന് പു​റ​ത്തി​റ​ങ്ങി​യ 134 പേ​ര്‍​ക്ക് പോ​ലീ​സ് പി​ഴ ചു​മ​ത്തി. കോ​വി​ഡ് വ്യാ​പ​ന​ത്തി​നി​ട​യി​ലും പൊ​തു ഇ​ട​ങ്ങ​ളി​ല്‍ മാ​സ്‌​കി​ടാ​തെ എ​ത്തു​ന്ന​വ​ര്‍ ഇ​പ്പോ​ഴും ധാ​രാ​ള​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment