ഡൽഹി : രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 31 രൂപയാണു കുറഞ്ഞത്.
1,655 രൂപയാണ് പുതുക്കിയ വില. 1685.50 രൂപയില്‍ നിന്നാണ് വില 1,655ല്‍ എത്തിയത്. നേരത്തേ ജൂണ്‍ ഒന്നിനു സിലിണ്ടറിന് 70.50 രൂപ കുറച്ചിരുന്നു. ഒരുമാസം തികയുമ്പോഴാണ് വീണ്ടും വില കുറച്ചത്. അതേസമയം, ഗാര്‍ഹികാവശ്യങ്ങള്‍ക്കുളള സിലിണ്ടറിന്റെ വില കുറച്ചിട്ടില്ല.