കൊറോണക്കാലത്തെ ആചാരമര്യാദകൾ ഇങ്ങനെയൊക്കെയാണ്. കൈക്കു പകരം കാലുകൊടുക്കും.
ഹസ്തദാനം, ആലിംഗനം, കവിളിലുമ്മ തുടങ്ങി വ്യക്തികൾ കണ്ടുമുട്ടുന്പോൾ നടത്തുന്ന അഭിവാദനരീതികൾ വൈറസ് ബാധ പകരാൻ കാരണമാകും. അതുകൊണ്ട് വിവിധ രാജ്യങ്ങൾ നിരുത്സാഹപ്പെടുത്തുന്നു.
ഭാരതീയ മാതൃകയിലുള്ള കൈകൂപ്പലിന് വ്യാപക സ്വീകാര്യതയും ലഭിച്ചുതുടങ്ങി. കൈകൂപ്പിയാൽ മതിയെന്ന പരസ്യങ്ങൾ ചൈനയിൽ വ്യാപകം. നേരിട്ടുള്ള നോട്ടം മതിയെന്നു ഫ്രാൻസ്. കൈവീശിയാൽ മതിയെന്നു യുഎഇ.
വ്യത്യസ്തമായ ഈ ചിത്രം ടാൻസാനിയയിൽനിന്നാണ്; പ്രസിഡന്റ് ജോൺ മാഗുഫുളി പ്രതിപക്ഷ നേതാവ് മാലിം ഹമദിന് കൈ കൊടുക്കുന്നതിനു പകരം കാൽ കൊടുക്കുന്നു.