ലോകമെമ്പാടുമുള്ള ആളുകൾക്ക് വ്യത്യസ്തമായ ഭക്ഷണ മുൻഗണനകളുണ്ട്. അത് ചിലർക്ക് സാധാരണവും മറ്റുള്ളവർക്ക് വെറുപ്പുളവാക്കുന്നതുമാണ്. ഒരു ഡിജിറ്റൽ ഇൻഫ്ലുവൻസർ 12 അടി നീളമുള്ള പെരുമ്പാമ്പിനെ വറുത്ത് പൊരിച്ചെടുക്കുന്ന വീഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഒരു വലിയ അടുപ്പിൽ വെച്ചിരിക്കുന്ന പാമ്പിന്റെ മേൽ വെള്ളം തളിക്കുന്നത് കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. പാമ്പിനെ നന്നായി ചൂടാക്കുവാൻ വേണ്ടി സ്റ്റൗവിന് താഴെ കൽക്കരിയും ഇട്ടിട്ടുണ്ട്. തുടർന്ന് രുചിക്കായി പാമ്പിന്റെ മേൽ മസാലകളും പുരട്ടിക്കൊടുത്തു.
പിന്നാലെ പാമ്പിനെ വറക്കാനായി സ്റ്റൗവിൽ എണ്ണ ഒഴിച്ചു. തിളച്ച എണ്ണയിൽ വറുത്തെടുത്തതിന് പിന്നാലെ ഓറഞ്ച് നിറത്തിൽ നിന്ന് കറുപ്പ് നിറത്തിലേക്ക് പാമ്പിന്റെ നിറം മാറുകയും ചെയ്തു. ഏകദേശം 24 ദശലക്ഷത്തിലധികം വ്യൂസാണ് ഈ വൈറൽ വീഡിയോയ്ക്ക് ലഭിച്ചത്.
സോഷ്യൽ മീഡിയ ഉപയോക്താക്കൾ പാകം ചെയ്ത ഈ വിഭവത്തെ അംഗീകരിച്ചില്ലന്ന് മാത്രമല്ല, വിമർശിക്കുകയും ചെയ്തു. പാമ്പിന്റെ മാംസത്തിനൊപ്പം പാചകം ചെയ്തയാൾ അതിന്റെ വിഷവും അകത്താക്കിയിട്ടുണ്ടെന്നാണ് കമന്റിൽ ആളുകൾ അഭിപ്രായപ്പെട്ടത്.
.