വളപട്ടണം: അന്യസംസ്ഥാന തൊഴിലാളികള്‍ക്കു റദ്ദുചെയ്ത 1000, 500 രൂപയുടെയും നോട്ടുകള്‍ ശമ്പളമായി നല്‍കുന്നതായി പരാതി. വളപട്ടണം മേഖലയിലെ പ്ലൈവുഡുകളിലാണ് ഇത്തരം ചൂഷണം നടക്കുന്നത്. നോട്ട് നിരോധനം വന്നിട്ട് ഒരുമാസം തികയുമ്പോഴും റദ്ദ് ചെയ്ത നോട്ടുകള്‍ ശമ്പളത്തിനും മറ്റും നല്‍കുന്നത് കള്ളപണം വെളുപ്പിക്കാനുള്ള നീക്കമെന്ന് തൊഴിലാളികള്‍ പറയുന്നു. ആഴ്ചയില്‍ ഓരോ പ്ലൈവുഡിനുമായി 50 ലക്ഷത്തിലധികം രൂപയാണ് കൂലിയായി തൊഴിലാളികള്‍ക്ക് നല്‍കുന്നത്. മില്‍ റോഡിലെ പ്ലൈവുഡില്‍ കഴിഞ്ഞ ദിവസം റദ്ദ് ചെയ്ത നോട്ടുകള്‍ കൂലിയായി നല്‍കിയതില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ പലരും ജോലിക്ക് ഹാജരാകാതെ പ്രതിഷേധിച്ചിരുന്നു. ഇനിയും ഇത്തരം നോട്ടുകള്‍ കൂലിയായി നല്‍കിയാന്‍ ലേബര്‍ ഓഫീസറെ സമീപി
അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് റദ്ദുചെയ്ത നോട്ടുകള്‍ നല്‍കുന്നതായി പരാതി; ഇനി ആവര്‍ത്തിച്ചാല്‍ പരാതി നല്‍കുമെന്ന്
