കൊറോണ വൈറസിനെ പേടിക്കാതെ മകള്‍ക്ക് സുരക്ഷിതമായി പഠിക്കാനുള്ള അവസരമൊരുക്കി അമ്മ. ചൈനയിലെ ഹുബേയ് പ്രവശ്യയിലാണ് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന സംഭവം.
മുള വടികളും പ്ലാസ്റ്റിക്കും ഉപയോഗിച്ച് ടെന്റ് നിര്‍മിച്ച് അതിനുള്ളില്‍ ആണ് ഇവര്‍ മകളെ ഇരുത്തിയത്. വൈറസ് ബാധയെ തുടര്‍ന്ന് ഇവിടെയുള്ള സ്കൂളുകളും കോളജുകളുമെല്ലാം അടച്ചിട്ടിരിക്കുകയാണ്.
അതിനാല്‍ വീട്ടിലിരുന്ന് ഓണ്‍ലൈനായാണ് കുട്ടികള്‍ പഠിക്കുന്നത്. വീടിനുള്ളില്‍ ഇന്റെര്‍നെറ്റ് കണക്ഷന് നന്നായി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് പഠനം വീടിനു പുറത്തേക്ക് മാറ്റിയത്. ചൈനയിലെ ഭൂരിഭാഗം വിദ്യാര്‍ഥിളും ഇപ്പോള്‍ ഓണ്‍ലൈനായാണ് പഠിക്കുന്നത്.