വഴി യാത്രികനെ വണ്ടിയിടിപ്പിച്ചു കൊല്ലാന്‍ പോലീസുകാരന്റെ ശ്രമം; കുടുക്കിയത് സിസിടിവി

copമുംബൈ: വഴിയാത്രക്കാരനെ വണ്ടിയിടിപ്പിച്ചു കൊല്ലാന്‍ പോലീസുകാരന്റെ ശ്രമം. മുംബൈയിലെ തിരക്കേറിയ മാര്‍ക്കറ്റിലാണ് സംഭവം. രമേഷ് അവാതെ എന്ന കോണ്‍സ്റ്റബിളാണ് കാല്‍നട യാത്രക്കാരനെ തന്റെ ഇന്നോവാ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചത്. അതുല്‍ പെതെ എന്ന യാത്രക്കാരനാണ് പോലീസുകാരന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. കാറിന്റെ ബോണത്തില്‍ പിടിച്ചു കൊണ്ട് കുറച്ച് ദൂരം ഓടിയ അതുല്‍ പിന്നീട് ബോണറ്റിലേക്ക് തെറിച്ചു വീണു. അതുല്‍ കടം വാങ്ങിയ മൂന്ന് ലക്ഷം രൂപ തിരികെ നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു കൊലപാതക ശ്രമം.

മാര്‍ക്കറ്റിലെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് രമേഷിനെ തിരിച്ചറിയാന്‍ സഹായിച്ചത്.  മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് വിജയ് സലാക്‌സറിന്റെ മുന്‍ ഡ്രൈവര്‍ കൂടിയാണ് കോണ്‍സ്റ്റബിള്‍ രമേഷ് അവാതെ. കൊലപാതക ശ്രമത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയി

Related posts