ബ്രസീൽ: ആവേശപോരാട്ടത്തിനു ലയണൽ മെസിയും നെയ്മറും ഒരുങ്ങുന്നു. കോപ്പ അമേരിക്ക ഫുട്ബോളിൽ ഗ്രൂപ്പ് മത്സരം കഴിഞ്ഞു ക്വാർട്ടർ ഫൈനൽ മൂന്നിന് ആരംഭിക്കും.
അന്നേദിവസം രാത്രി 2.30ന് പെറു പരാഗ്വെയെ നേരിടുന്പോൾ പുലർച്ചെ 5.30ന് ബ്രസീൽ-ചിലി മത്സരം ഒളിന്പിക്കോ സ്റ്റേഡിയത്തിൽ നടക്കും.
നാലിന് പുലർച്ചെ 3.30ന് ഉറുഗ്വെ- കൊളംബിയ മത്സരവും രാവിലെ 6.30ന് അർജന്റീന-ഇക്വഡോർ മത്സരവും അരങ്ങേറും. ആതിഥേരായ ബ്രസീൽ ഇത്തവണ വൻ പ്രതീക്ഷയിലാണ്.
കപ്പ് നിലനിർത്താനാകുമെന്നു അവർ കരുതുന്നു. സൂപ്പർതാരം നെയ്മർ ഫോമിലായി കഴിഞ്ഞു. മറ്റുതാരങ്ങളും സ്്ഥിരതയുള്ള പ്രകടനം കാഴ്ചവെക്കുന്നു.
കീരിടപോരാട്ടത്തിലേക്കുള്ള ടീമായ അർജന്റീനയും ഇത്തവണ പ്രതീക്ഷ ഏറെ നിലനിർത്തുന്നു. പ്രമുഖതാരം മെസിയുടെ പ്രകടനം ടീമിനു ആത്മവിശ്വാസം നൽകുന്നു.
ഗോളടിച്ചും ഗോളടിപ്പിച്ചും ടീമിനു കരുത്തുപകരുകയാണ് മെസി. ക്വാർട്ടറിലും മികവു തെളിയിക്കാനാകുമെന്നു അവർ കരുതുന്നു. മറ്റു ടീമുകളും മോശക്കാരല്ല.
കരുത്തുള്ള പ്രകടനം കാഴ്ചവെക്കാൻ കഴിവുള്ളവരാണ്.അതുകൊണ്ടു തന്നെ മരണക്കളിയാണ് ഇനി ക്വാർട്ടറിൽ കാണുക.