മാസ്ക് ധരിച്ചില്ലെന്ന കാരണത്താല്‍ യുവാവിന്റെ കാലിലും കൈയ്യിലും പോലീസ് ആണി തറച്ചുവെന്ന് പരാതി. ഉത്തര്‍ പ്രദേശിലാണ് സംഭവം.
മൂന്ന് പോലീസുകാര്‍ക്കെതിരേയാണ് യുവാവിന്റെ അമ്മ ഇതു സംബന്ധിച്ച് പരാതി നല്‍കിയത്. ബറേലിയില്‍ നടന്ന സംഭവത്തിന്റെ ചിത്രങ്ങളും ഇവര്‍ പുറത്തുവിട്ടു.
വീടിനു പുറത്തുള്ള റോഡുവക്കില്‍ ഇരിക്കുകയായിരുന്ന മകനെ മാസ്ക് ധരിക്കാത്തിനെ തുടര്‍ന്ന് പൊലീസുകാര്‍ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി.
താന്‍ അവിടെ അന്വേഷിച്ചെത്തിയപ്പോള്‍ മകന് സ്ഥലത്തില്ല. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ മറ്റൊരിടത്തുനിന്നു മകനെ കണ്ടെത്തി. കയ്യിലും കാലിലും ആണി തറച്ചു കയറ്റിയിരുന്നു.
പോലീസുകാര്‍ക്കെതിരെ പരാതി നല്കിയാല് മകനെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി അമ്മ പറഞ്ഞുവെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍, ആരോപണങ്ങളെല്ലാം നിഷേധിച്ച് ബറേലി പൊലീസ് രംഗത്തെത്തി. നിരവധി കേസുകളില്‍ പ്രതിയായ യുവാവ് ആണ് ഇയാള്‍.
അതില്‍നിന്ന് തടിയൂരാന്‍ പൊലീസിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് എസ്എസ്പി രോഹിത് സാജ്വാന് വ്യക്തമാക്കി എന്നാണ് റിപ്പോര്‍ട്ട്.