ന്യൂഡൽഹി: കൊറോണ വൈറസിന്റെ പി 1 എന്ന ബ്രസീലിയൻ വകഭേദത്തിനു രോഗവ്യാപന ശേഷി വളരെക്കൂടുതലാണെന്നു പഠനം.
നേരത്തേ കോവിഡ് രോഗം വന്നവർക്കു രോഗപ്രതിരോധശേഷിയുണ്ടെങ്കിലും പുതിയ വകഭേദം മൂലം വീണ്ടും രോഗം വരാം.
ഡെൻമാർക്കിലെ കോപ്പൻഹേഗൻ യൂണിവേഴ്സിറ്റിയിൽനിന്നുള്ള ഗവേഷകർ ബ്രസീലിലെ മനാസ് നഗരത്തിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മനാസ് നഗരത്തിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമായി ബാധിച്ചു.
ആദ്യം കണ്ടെത്തിയ സാർസ് കോവ്-2 വൈറസിൽനിന്നു വ്യത്യസ്തമാണ് പി 1 എന്നും 17 ജനിതകവ്യതിയാനങ്ങൾ വൈറസിനു സംഭവിച്ചിട്ടുണ്ടെന്നും ഗവേഷകർ പറയുന്നു.