കോൺടാക്ട് ലെൻസ് ഉപയോഗിച്ച് ഹിന്ദി ടെലിവിഷൻ താരം ജാസ്മിൻ ഭാസിന് കണ്ണിന് പരിക്കേറ്റു. കോർണിയക്കാണ് പരിക്കേറ്റത്. വേദന കാരണം ഉറങ്ങാൻ പോലും സാധിക്കില്ലന്ന് താരം പറഞ്ഞു. രണ്ടാഴ്ചത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
‘ഒരു പരിപാടിക്ക് വേണ്ടിയാണ് ലെൻസ് ഉപയോഗിച്ചത്. ലെൻസ് വെച്ചപ്പോൾ തന്ന കണ്ണിന് വേദന തോന്നിയിരുന്നു. എന്നാൽ അത് കാര്യമാക്കിയില്ല. വേദന അവഗണിച്ച് പരിപാടിക്ക് പങ്കെടുത്തു. വേദന അവഗണിച്ച് പരിപാടിക്ക് പങ്കെടുത്തു. വേദന കൂടുതൽ വഷളായി. കാഴ്ച മങ്ങി വന്നു. ഒന്നും കാണാൻ കഴിയാതെയായി.
അന്ന് രാത്രിതന്നെ നേത്രരോഗ വിദഗ്ധനെ കണ്ടു. അദ്ദേഹമാണ് കോർണിയക്ക് പരിക്കേറ്റത് കണ്ടെത്തിയത്. നാലഞ്ച് ദിവസത്തിനുള്ളിൽ സുഖം പ്രാപിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. പക്ഷെ അതുവരെ കണ്ണുകൾ നല്ലതുപോലെ സൂക്ഷിക്കണം. കാഴ്ച മങ്ങിയിരിക്കുന്നതുകൊണ്ട് അത് എളുപ്പമല്ല. വേദന കാരണം ഉറങ്ങാൻ പോലും കഴിയുന്നില്ല’- ജാസ്മിൻ പറഞ്ഞു