ന്യൂഡൽഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം പതിനൊന്നര ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 37,148 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 11,55,191 ആയി. പുതിയതായി 587 രോഗികൾ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണം 28,084 ആയി. 7,24,578 പേർ രോഗമുക്തരായി. 4,02,529 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.
മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 3,18,695 ആയി. 12,030 പേർ സംസ്ഥാനത്ത് മരിച്ചു. തമിഴ്നാട്ടിൽ 1,75,678 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,551 പേർ ഇവിടെ രോഗം ബാധിച്ചു മരിച്ചു. രാജ്യ തലസ്ഥാനത്തെയും സ്ഥിതി ഗുരുതരമായി തുടരുകയാണ്.
1,23,747 പേർക്കാണ് ഡൽഹിയിൽ രോഗം ബാധിച്ചത്. 3,663 പേർ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചു. യുപിയിൽ 1192 കോവിഡ് മരണങ്ങളും പശ്ചിമബംഗാളിൽ 1147 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.