ഹൈദരാബാദ്: ലോക്ക്ഡൗണ്‍ നിബന്ധനകള്‍ പാലിക്കാതെ ബന്ധുവീട്ടില്‍ നിന്നും മടങ്ങിയെത്തിയ അമ്മ വീട്ടില്‍ കയറുന്നത് തടഞ്ഞ് മകന്. തെലുങ്കാനയിലെ സങ്കറെഡ്ഡി ജില്ലയിലെ സിര്ഗാപൂര്മണ്ഡലിലാണ് സംഭവം.
പൊതുപ്രവര്‍ത്തകനായ സായ് ഗൗഡാണ് അമ്മ തുള്സമ്മയെ ഗ്രാമത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് തന്നെ തടയുകയും ബന്ധുവീട്ടിലേക്ക് തന്നെ മടങ്ങിപ്പോകുവാന്‍ ആവശ്യപ്പെടുകയും ചെയ്തത്.
നിയമം എല്ലാവര്ക്കും ഒരുപോലെയാണ്. അത് പാലിക്കണം. അതുകൊണ്ട് അയല്‍ഗ്രാമത്തില്‍ പോയ അമ്മയെ മേയ് മൂന്ന് വരെ ഈ ഗ്രാമത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് സായ് ഗൗഡ് വ്യക്തമാക്കി.
ഞാന്‍ നിങ്ങളുടെ ഗ്രാമത്തിലേക്ക് വരുന്നില്ല. നിങ്ങള്‍ക്ക് ഞങ്ങളുടെ ഗ്രാമത്തിലേക്ക് പ്രവേശനമില്ല എന്ന ബാനറുകൾ ഗ്രാമത്തിന്റെ അതിര്‍ത്തിയില്‍ സ്ഥാപിച്ചിട്ടുണ്ട്. തടി, കല്ല് എന്നിവ ഉപയോഗിച്ച് ഗ്രാമത്തിന്റെ അതിര്‍ത്തികള്‍ അടച്ചിട്ടുമുണ്ട്.
ഗ്രാമത്തില്‍ നിന്നും ആരെങ്കിലും പുറത്തുപോകുന്നതിനോ ഗ്രാമത്തിലേക്ക് ആരെങ്കിലും പ്രവേശിക്കുന്നതിനോ ഇവിടെ വിലക്ക് നിലവിലുണ്ട്.