കോവിഡ് 19 വൈറസ് ഭീതിയിലാണ് ലോകം മുഴുവന്‍. ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധയില്‍ ആയിരക്കണക്കിന് ആളുകള്‍ക്കാണ് ഇതിനോടകം തന്നെ ജീവന് നഷ്ടമായത്.
വൈറസ് പിടിപെടാതിരിക്കുവാന്‍ ആവശ്യമായ സുരക്ഷാനടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹസ്തദാനം നല്‍കുന്നത് ഒഴിവാക്കണമെന്നും കൈകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കണമെന്നുമുള്ളത് ഇവയില്‍ പ്രധാനപ്പെട്ടതാണ്.
ഇപ്പോഴിത വിവാഹ ചടങ്ങില്‍ എത്തിയ അതിഥികള്‍ ഹസ്തദാനം നല്‍കുന്നതിന് പകരം കാലുകള്‍ കൊണ്ട് പരസ്പരം തട്ടി ആശംസ നല്‍കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ടിക് ടോക്കില്‍ ആണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
വധുവിനും വരനും വിവാഹത്തില്‍ അതിഥികളായി എത്തിയവര്‍ ഹസ്തദാനം നല്കുമ്പോള് ഇവര്‍ സ്വീകരിക്കുവാന്‍ മടിക്കുന്നതും പകരം കാലുകള്‍ കൊണ്ട് തട്ടുന്നതുമാണ് വീഡിയോയിലുള്ളത്. സംഭവം വൈറലായി മാറുകയാണ്.