വാഷിംഗ്ടണ്‍ ഡിസി: യുഎസിൽ കൊറോണ വൈറസ് ബാധ വ്യാപിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎസിൽ 10,168 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ കൊറോണ ബാധിതരുടെ എണ്ണം 43,734 ആയി.
24 മണിക്കൂറിനിടെ കൊറോണ ബാധിച്ച് 140 പേരാണ് യുഎസിൽ മരിച്ചത്. ഇതോടെ കൊറോണ മൂലം മരിച്ചവരുടെ എണ്ണം 553 ആയി.
42,886 പേർ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്. ഇതിൽ 1,040 പേർ ഗുരുതരവസ്ഥയിലാണ്. 295 പേർ മാത്രമാണ് രോഗ വിമുക്തി നേടിയത്.
അമേരിക്കയിലെ എല്ലാ സ്റ്റേറ്റുകളിലും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമേരിക്കയിലെ ആദ്യ രോഗബാധ വെസ്റ്റ് കോസ്റ്റിലുള്ള വാഷിംഗ്ടണിലായിരുന്നു. പടിഞ്ഞാറൻ മേഖലയിൽ ഏറ്റവും കൂടുതൽ രോഗബാധയുള്ളത് ഇവിടെയാണ്. ഇതുകഴിഞ്ഞാൽ കലിഫോർണിയയാണ്.
ഇന്ത്യയിൽ 499 പേർ ചികിത്സയിൽ
ഇന്ത്യയില്‍ കൊറോണ വൈറസ് മൂലം ഇതുവരെ പത്ത് പേരാണ് മരിച്ചത്. ഇറ്റലിയില്‍ നിന്നെത്തിയ കൊല്‍ക്കത്ത സ്വദേശിയായ 55 കാരന് തിങ്കളാഴ്ച മരിച്ചതോടെയാണ് ഇന്ത്യയിലെ മരണസംഖ്യ പത്തായി ഉയര്‍ന്നത്.
ഇന്ത്യയില്‍ ഇതുവരെ 499 പേരില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ കേരളത്തില്‍ മാത്രം 93 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
ലോകമാകെ മരണം 16,568 ആയി
വൈറസ് ബാധയേറ്റ് ലോകമാകെ മരണം 16,572 ആയി. 381,293 പേർക്കാണ് രോഗ ബാധയേറ്റത്. ഇറ്റലിയിൽ മാത്രം മരണം 6077 ആയി. 601 പേരാണ് 24 മണിക്കൂറിനിടെ ഇറ്റലിയിൽ മരിച്ചത്. ഫ്രാൻസിലും ഇറാനിലും മരണസംഖ്യ ഉയരുകയാണ്.
മരിച്ചവരുടെ എണ്ണം ആയിരത്തോട് അടുത്ത ബ്രിട്ടനിലും നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. ഇറ്റലിയിൽ 601 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. 63,927 പേർ രോഗബാധിതരാണ് ഇപ്പോൾ ഇവിടെയുള്ളത്.
സ്പെയിനിൽ 539 മരണം പുതുതായി റിപ്പോർട്ട് ചെയ്തു. ഫ്രാൻസിലും ഇറാനിലും മരണസംഖ്യ ഉയരുകയാണ്. ന്യൂസിലൻഡും സമ്പൂർണ അടച്ചിടലിലേക്ക് നീങ്ങുകയാണ്.
ഇതിനിടെ കൊറോണ വൈറസ് ദ്രുതഗതിയിൽ രോഗം വ്യാപിപ്പിക്കുകയാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. ആദ്യ കേസിൽ നിന്ന് ഒരുലക്ഷമാകാൻ 67 ദിവസമെടുത്തു.
രണ്ട് ലക്ഷമാകാൻ 11 ദിവസവും മൂന്ന് ലക്ഷമാകാൻ വെറും നാല് ദിവസവുമാണ് എടുത്തതെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.