ന്യൂഡല്‍ഹി: കൊറോണ വൈറസ് ഭീതിയില്‍ ഇന്ത്യ അടുത്ത മാസം സൈപ്രസില്‍ നടക്കുന്ന ഷൂട്ടിംഗ് ലോകകപ്പില്‍നിന്നു പിന്മാറി. കൊറോണ വൈറസ് ബാധ ലോകത്തെ കായിക കലണ്ടറിനെ മുഴുവന്‍ താറുമാറാക്കിയിരിക്കുകയാണ്.
മാര്‍ച്ച് നാലു മുതല്‍ 13 വരെയാണ് നിക്കോഷ്യയില്‍ ഷോട്ട്ഗണ്‍ ഷൂട്ടിംഗ് ലോകകപ്പ് നടക്കുന്നത്. യൂറോപ്പിലെ പല രാജ്യങ്ങളിലും കൊറോണ വൈറസ് ബാധ പിടിച്ചിരിക്കുകയാണ്. പലയിടത്തും കായികമത്സരങ്ങള്‍ അടിച്ചിട്ട സ്റ്റേഡിയങ്ങളിലാണ് നടക്കുന്നത്. പല മത്സരങ്ങളും മാറ്റിവച്ചിരിക്കുയാണ്.
കേന്ദ്ര ഏജന്‍സിയുടെ ഉപദേശത്തെത്തുടര്‍ന്നാണ് ഇന്ത്യ പിന്മാറുന്നതെന്ന് നാഷണല്‍ റൈഫിള്‍ അസോസിയേഷന് ഓഫ് ഇന്ത്യ പറഞ്ഞു. കൊറോണ വൈറസ് ഭീതിയാണ് ഇന്ത്യ പിന്മാറുന്നതിനുള്ള ഏക കാരണമെന്നും എന്ആര്എഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
സൈപ്രസില്‍ ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. സംശയം തോന്നുന്ന രോഗികളെ മുന്‍കരുതലെന്ന നിലയില്‍ ശ്രദ്ധിക്കുന്നുണ്ട്.
കൊറോണ വൈറസ് ഭീഷണി ലോകത്തെ പല ഭാഗത്തുമുള്ള കായികമേഖലയെ ബാധിച്ചിരിക്കുകയാണ്. പല മത്സരങ്ങളും വേണ്ടെന്നുവയ്ക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തുകഴിഞ്ഞു.