കാസർഗോഡ്: ജില്ലയിൽ കോവിഡ് ബാധിതരിൽ സ്കൂൾ വിദ്യാർഥിനിയുമുണ്ടെന്ന് സ്ഥിരീകരണം. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഈ വിദ്യാർഥിനിക്കൊപ്പമിരുന്ന് പരീക്ഷ എഴുതിയിരുന്നവരെല്ലാം നിരീക്ഷണത്തിൽ പോകണമെന്ന് അധികൃതർ നിർദേശിച്ചു. 10 എ എന്ന ക്ലാസിലിരുന്നാണ് കുട്ടി പരീക്ഷ എഴുതിയത്. ഈ ക്ലാസിൽ ഇരുന്നവരോടാണ് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഒപ്പം വിദ്യാർഥിനിയുടെ സഹപാഠികളോടും ഐസൊലേനിൽ പ്രവേശിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ആ ക്ലാസിൽ പരീക്ഷ ചുമതലയിലുണ്ടായിരുന്ന ഇൻവിജിലേറ്ററും നിരീക്ഷണത്തിൽ പോകേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.
കാസർഗോട്ട് വെള്ളിയാഴ്ച മാത്രം 34 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ജില്ലയിൽ 80 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്.