കൊച്ചി: ജില്ലയില്‍ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത് 1,28,396 പേര്‍ക്ക്. ഇതില്‍ 125125 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 2797 പേര് നിലവില്‍ കോവിഡ് ചികിത്സയിലുണ്ട്.
446 കോവിഡ് മരണങ്ങളാണ് ഒരു വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത്. 2020 മാര്‍ച്ച് 20ന് ആറു പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതാണ് ജില്ലയില്‍ കോവിഡ് പിടിമുറുക്കുന്നത്.
ആ മാസം 28ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 106 പേര്‍ക്കാണ് കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്. കേരളത്തിന് പുറത്തുനിന്നെത്തിയ ഏഴുപോരൊഴികെ 99 പേര്‍ക്കും രോഗം ഉണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ഉണ്ടായി.