ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് മൂന്ന് ലക്ഷത്തിന് അടുത്താളുകള്ക്ക്. ചൊവ്വാഴ്ച മാത്രം രോഗം ബാധിച്ച് മരിച്ചത് രണ്ടായിരത്തിന് മുകളിൽ ആളുകളാണ്.
ഇതിന്റെ കാല് ഭാഗവും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് മഹാരാഷ്ട്രയില്‍ മാത്രമാണ്. വിശദമായ റിപ്പോർട്ട് ലഭ്യമാകുന്നതേയുള്ളു.അതേസമയം, കോവിഡ് വാക്സിന് മരുന്ന് കടകളില്‍ വില്ക്കാന് അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
ഇക്കാര്യത്തില്‍ വിശദമായ മാര്‍ഗനിര്‍ദേശം പുറത്തിറക്കുമെന്നും കേന്ദ്രം ആവര്‍ത്തിച്ചു. സര്‍ക്കാര്‍ സംവിധാനത്തിന് പുറത്ത് വാക്സിന് ഡോസിന് 750 മുതല്‍ 1,000 രൂപ വരെ വിലയീടാകുമെന്നാണ് കമ്പനികളുടെ നിലപാട്.