ന്യൂഡല്‍ഹി: കൊറോണ വൈറസ്ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി എയര്‍ഇന്ത്യയുടെ പ്രത്യേക വിമാനം ഇന്ന് ചൈനയിലേക്ക് അയക്കും. ഉച്ചയ്ക്ക് 12 മണിക്ക് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന വിമാനം വുഹാനിലേക്കാണ് പോകുക.
ഇതിനായി മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് എയര്‍ഇന്ത്യയുടെ പ്രത്യേക വിമാനം എത്തിച്ചു. 16 ജീവനക്കാരുമായിട്ടാണ് വിമാനം വുഹാനിലേക്ക് പറക്കുന്നത്. രണ്ട് ഡോക്ടര്‍മാരുള്‍പ്പെട്ട മെഡിക്കല്‍ സംഘവും വിമാനത്തിലുണ്ടാകും.
വിദ്യാര്‍ഥികളടക്കം 600 ഇന്ത്യക്കാര്‍ ഇതുവരെ ബെയ്ജിംഗിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയവുമായി ബന്ധപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.