അന്പലപ്പുഴ: അപൂർവ കാഴ്ചയായി അന്പലപ്പുഴ ക്ഷേത്രത്തിലെ ആറാട്ട്.
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെങ്കിലും ഭഗവാന്റെ ആറാട്ട് ദർശിക്കാൻ നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നായി ആയിരങ്ങളാണ് എത്തിയത്.
പതിവിനു വിപരീതമായി അഞ്ച് ആനകൾക്ക് പകരം ഒരാന മാത്രമാണ് ആറാട്ട് ചടങ്ങിൽ പങ്കെടുത്തത്. അന്പലപ്പുഴ വിജയകൃഷ്ണനാണ് തിടന്പെഴുന്നെള്ളിച്ചത്.
ടപ്പന്തൽ വരെ മൂന്നാനകൾ ആറാട്ടു ചടങ്ങിൽ പങ്കെടുത്തു. ഇരട്ടക്കുളങ്ങര ക്ഷേത്രത്തിൽ നിന്നും രാത്രി ഒന്പതോടെ ആറാട്ട് തിരിച്ചെഴുന്നെള്ളി.
പടിഞ്ഞാറെ നടയിൽ പുത്തൻ കുളത്തിനു സമീപത്തു നിന്നും മൂന്നാനകളുടെ അകന്പടിയോടെയാണ് ആറാട്ട് തിരികെ ക്ഷേത്രത്തിലേക്കു എഴുന്നള്ളിയത്.
ഭക്തർക്ക് പറ നിറക്കാനുള്ള സൗകര്യം ക്ഷേത്രത്തിലൊരുക്കിയിരുന്നു. പ്രധാനപ്പെട്ട കേന്ദ്രങ്ങളിലെ സ്വീകരണവും ഇത്തവണ ഒഴിവാക്കിയിരുന്നു.