കോഴിക്കോട്: കൊറോണ വൈറസിന്റെ രൂപം ഇന്ന് ഏവര്‍ക്കും സുപരിതമാണ്.
ഇതിനോട് സാദൃശ്യമുള്ള ചെറു ജീവിയെ വടകരയില്‍ കണ്ടെത്തി. തീരപ്രദേശമായ ആവിക്കല്‍ പാലത്തിനു സമീപം തെക്കേപൂരയില് ഗോപാലന്റെ വീട്ടുവളപ്പിലാണ് മാവിലയില്‍ കൊറോണയോട് സാമ്യമുള്ള ജീവിയെ കണ്ടെത്തിയത്.
കടുകു മണിയുടെ പോലും വലിപ്പമില്ലാത്ത ജീവി മാവിലയില്‍ പതുങ്ങിയിരിക്കുന്നത് യാദൃശ്ചികമായാണ് ഗോപാലന്റെ മകന് രഞ്ജിത്തിന്റെ ശ്രദ്ധയില്‍പെട്ടത്. അനങ്ങാതെ ഇലയില്പറ്റി കിടക്കുന്ന ജീവിയെ കണ്ടു കൗതുകം തോന്നിയ രഞ്ജിത്ത് മൊബൈല്‍ കാമറയില്‍ പകര്‍ത്തി.
ഇതോടെ രൂപം കൂടുതല്‍ വ്യക്തമായി. വൃത്താകൃതിയിലുള്ള ജീവിക്കു ചുറ്റും കൊറോണയുടേതു പോലെ കൂര്‍ത്ത നാരുകളുമുണ്ട്. ഇതുപോലെ മാവിലയില്‍ ഇത്തരം കൂടുതല്‍ ജീവികളെ കാണാനായി.
ഇതിന്റെ പ്രത്യേകത കണക്കിലെടുത്ത് പലരും ഇലയോടെ കൂടി ഈ ജീവിയെ കാണാനെടുക്കുകയാണ്. കൊറോണക്കാലമായതിനാല്‍ ഈ ജീവിയും ശ്രദ്ധിക്കപ്പെടുന്ന സ്ഥിതിയായിരിക്കുകയാണ്.