ചിറ്റൂർ:തമിഴ്നാടിനോട് ചേർന്ന് താലൂക്കിന്റെ കിഴക്കൻ പ്രവേശന വഴികളിൽ കൊറോണ ബോധവത്കരണം ഉൗർജ്ജിതമാക്കി.ഗോപാലപുരം, ഗോവിന്ദാപുരം, മീനാക്ഷിപുരം, നടുപ്പുണി എന്നിവിടങ്ങളിലാണ് ആരോഗ്യ വകുപ്പ് പോലീസിന്റെ സഹകരണത്തോടെ വാഹനം തടഞ്ഞു നിർത്തി മുൻകരുതൽ നിർദേശങ്ങൾ നൽകുന്നത്.
അതിർത്തിയിലൂടെ വിദേശത്തു പോയി തിരിച്ചു വരുന്നവരുടെ പൂർണ്ണവിവരങ്ങളും ശേഖരിച്ച് ഡിഎംഒയ്ക്ക് നൽകുന്നുമുണ്ട്. മീനാക്ഷിപുരത്തു നടന്ന ബോധവൽക്കര പരിപാടിയിൽ സബ് ഇൻസ്പെക്ടർ എഎസ്ഐ തുളസീദാസ്, ഡോ.റിയാസ്, പെരുമാട്ടി പ്രാഥമികാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ധനമണി, ആഷാ പ്രവർത്തക ഗിരിജാ എന്നിവരും പങ്കെടുത്തു.
പൊള്ളാച്ചി ഭാഗത്തു നിന്നു വാഹനത്തിൽ വരുന്നവർ ബോധവൽക്കരണ ക്ലിനിക്കുമായി സഹകരണം നൽകുന്നുണ്ട്്.