കൊല്ലം: ഫയർഫോഴ്സിന്റെയും ,സിവിൽ ഡിഫൻസിന്റേയും നേതൃത്വത്തിൽ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ കൊറോണ വൈറസിനെതിരെയുള്ള ബോധവൽക്കരണവും, വാഹന പ്രചരണവും നടന്നു.
കടപ്പാക്കട അഗ്നിശമന നിലയത്തിൽ നിന്നും ജില്ലാ ഫയർ ഓഫീസർ ഹരികുമാറിന്റെ നേതൃത്വത്തിൽ രണ്ടു വാഹനങ്ങളിലായി ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ പരിശോധനയും ബോധവൽക്കരണവും നടത്തി.
വിവിധ ഓട്ടോറിക്ഷാ സ്റ്റാൻറുകളിലും ,ബസ് ബേകളിലും, ഡ്രൈവർമാർക്കും യാത്രക്കാർക്കും, സാനറ്റൈെ സർ നൽകുകയും, കൈ ശുചീകരണ പരിശീലനവും ബോധവൽക്കരണ ക്ലാസ്സുകളും നൽകി.
ഫയർ ഓഫീസർമാരായ, മനുരാജ് ,ഹരീഷ്,സൈനി, അനുരാജ്, ഷാജി,പ്രശാന്ത് ,മുരുകൻ, വിഷ്ണു, സിവിൽ ഡിഫൻസ് അംഗങ്ങളായ നിഷാന്ത്, റോണാ റിബൈ റോ, ഷിബു റാവുത്തർ, ഫാത്തിമാ എന്നിവരടങ്ങിയ ടീമാണ് ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
തുടർ ദിവസങ്ങളിലായി കൊല്ലം കോർപ്പറേഷനുമായി സഹകരിച്ച് ,ഫയർഫോഴ്സ് ബീറ്റ് ഓഫീസർമാർ, കൊല്ലം,സിവിൽ ഡിഫൻസ് വോളണ്ടിയേഴ്സ്, എന്നിവർ കോർപ്പറേഷൻ വാർഡുകളിൽ ആരോഗ്യ വകുപ്പുമായി ചേർന്ന് വീടുകൾ തോറും ബോധവൽക്കരണം നടത്തും.