കരുതലുകൾ പാലിക്കാം, തുരത്താം കോവിഡിനെ. സമ്പർക്ക വിലക്കിലുള്ളവർ ശ്രദ്ധിക്കേണ്ടതും, പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങൾ ചുവടെ.
1)പൂർണ്ണ ആരോഗ്യവാനായ വ്യക്തിയാണ് സന്പർക്ക വിലക്കിൽ ഉള്ളവരെ പരിചരിക്കേണ്ടത്.
2)പരിചരണ സമയത്ത് മൂന്ന് ലെയർ ഉള്ള മാസ്ക് ധരിക്കണം.
3)പരിചരണത്തിന് ശേഷം കൈകൾ വൃത്തിയായി കഴുകുകയും മാസ്ക് യഥാവിധി സംസ്കരിക്കുകയും ചെയ്യണം.
4)പരിചരിക്കുന്നയാൾ അല്ലാതെ മറ്റാരും മുറിയിൽ പ്രവേശിക്കരുത്.
5)പരിചരിക്കുന്ന ആൾ വീട്ടിലെ മറ്റുള്ളവരുമായി ഇടപഴകരുത്.
6)സന്പർക്ക വിലക്കുള്ള വ്യക്തിയുടെ വീട്ടിൽ ചെറിയ കുട്ടികൾ വൃദ്ധർ ഗുരുതര രോഗബാധിതർ ഗർഭിണികൾ എന്നിവർ ഉണ്ടെങ്കിൽ മാറി താമസിക്കണം.
7)കുടുംബാംഗങ്ങൾ തമ്മിൽ സാമൂഹിക അകലം പാലിക്കണം.
പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1) ചുമയ്ക്കുന്പോഴും തുമ്മുന്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മൂടുക. കഴുക്കാത്ത കൈകൾ കൊണ്ട് കണ്ണ്, മൂക്ക്, മുഖം എന്നിവ തൊടരുത്.
2) ആലിംഗനവും ഷേക്ക് ഹാൻഡും ഒഴിവാക്കുക.
3) ഇടയ്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക.
4) മത്സ്യ മാംസാദികൾ നന്നായി പാകം ചെയ്ത് ഉപയോഗിക്കുക.
5) പനിയുള്ളവർ ഉപയോഗിച്ച സാധനങ്ങൾ, വസ്ത്രങ്ങൾ എന്നിവ ഉപയോഗിക്കാതിരിക്കുക.
6) ചുമ, തൊണ്ടവേദന, ജലദോഷം, തുമ്മൽ എന്നിവ ഉള്ളവർ മാസ്ക് ധരിക്കുക. സ്വയം ചികിത്സപാടില്ല.
7)രോഗബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്നവരും രോഗലക്ഷണങ്ങളിൽ സംശയമുള്ളവരും ജന സന്പർക്കം ഒഴിവാക്കുക.