സ്വന്തം ലേഖകന്‍
തൃശൂര്‍: കോവിഡിനെക്കുറിച്ചുള്ള സംശയങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കുമായി ഡോക്ടര്‍മാരുടെ കോളിംഗ് സേവനം ലഭ്യമാക്കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് തൃശൂര്‍ ശാഖ.
കേരളത്തിലെ ഒട്ടേറെ ഡോക്ടര്‍മാരെ അണിനിരത്തിയാണ്ഐഎംഎ കോവിഡ് സംശയദുരീകരണവും ഉപദേശവും നല്‍കുന്നത്. ഐഎംഎ കോള്‍ സെന്ററിലെ 9072571608 എന്ന നമ്പറില്‍ വിളിച്ചാല്‍ ഡോക്ടറെ ലൈനില്‍ കിട്ടും.
കോവിഡ് സംബന്ധിച്ച നിങ്ങളുടെ സംശയങ്ങള്‍ക്കെല്ലാം ഡോക്ടര്‍ മറുപടി പറയും. ഒരു നമ്പറേ ഉള്ളുവെങ്കിലും ഈ നമ്പര്‍ എന്‍ഗേജ്ഡ് ആകാനുള്ള സാധ്യത വളരെ കുറവാണെന്നും ഒരേസമയം ഒന്നിലേറെ ആളുകള്‍ക്ക് ഈ നമ്പറില്‍ വിളിച്ചാല്‍ ഡോക്ടര്‍മാരുമായി സംസാരിക്കാമെന്നും അധികൃതര്‍ പറഞ്ഞു.