ബെയ്ജിംഗ്: ചൈനയിൽ വീണ്ടും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. പുതുതായി 61 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഷിൻജിയാംഗിൽ 57 പേർക്ക് രോഗം ബാധിച്ചു.
പുതിയതായി രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ മേഖലയിൽ കോവിഡ് പരിശോധന വ്യാപിപ്പിച്ചു. അതേസമയം, ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപുറപ്പെട്ട കോവിഡ് ബാധ നിലവിൽ ലോകം മുഴുവൻ നാശം വിതച്ചുകൊണ്ടിരിക്കുകയാണ്.