ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മരണം ആയിരം കടന്നു. 1,007 പേരുടെ ജീവനാണ് വൈറസ് കവര്‍ന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 73 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
31,332 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1,897 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 7,696 പേര് രോഗ മുക്തരായി.
രാജ്യത്തെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 9,318 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 6,000 രോഗികളും മുംബൈയില്‍ നിന്നാണ്.
ചൊവ്വാഴ്ച മാത്രം 729 പുതിയ കേസുകള്‍ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തു. 400 പേരാണ് ഇവിടെ രോഗം ബാധിച്ച് മരിച്ചത്. ചൊവ്വാഴ്ച മാത്രം 31 പേര് മരിച്ചു. ഏകദേശം 1.55 ലക്ഷത്തോളം ആളുകളാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്.