മലപ്പുറം/എറണാകുളം: സംസ്ഥാനത്ത് രണ്ടു കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. മലപ്പുറം, എറണാകുളം ജില്ലകളിലാണ് മരണം സംഭവിച്ചത്.
തെയ്യാല സ്വദേശി ഗണേശൻ(48)ആണ് മലപ്പുറത്ത് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച രാത്രിയാണ് ഗണേശൻ മരിച്ചത്.
കോതമംഗലം സ്വദേശി തോണിക്കുന്നേൽ ടി.വി. മത്തായി(67)ആണ് എറണാകുളത്ത് മരിച്ചത്. കോവിഡ് പോസിറ്റീവ് ആയി കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മത്തായി.
ഹൃദ്രോഗവും പ്രമേഹവും വൃക്കരോഗവും ഉണ്ടായിരുന്നു. സ്രവം പരിശോധനയ്ക്കായി ആലപ്പുഴ എന്‍ഐവി ലാബിലേക്ക് അയച്ചു.
ഇതോടെ സംസ്ഥാനത്ത് ഇത് വരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 170 ആയി.