ന്യൂയോർക്ക്: കോവിഡ്-19 ബാധിച്ച് മലയാളി കൂടി യുഎസിൽ മരിച്ചു. ആലപ്പുഴ സ്വദേശി സുബിൻ വർഗീസ്(42) ആണ് മരിച്ചത്. ന്യൂയോർക്കിൽ വച്ചാണ് മരണം.
കേരളത്തിനു പുറത്തു കോവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം ഇതോടെ 108 ആയി. ഏറ്റവും കൂടുതൽ മരണം യുഎഇയിലാണ്. 42 പേർ യുഎഇയിലും 38 പേർ യുഎസിലും മരിച്ചു.