പത്തനംതിട്ട: കോവിഡ് 19 ലക്ഷണങ്ങളുമായി പത്തനംതിട്ടയിൽ വനിതാ ഡോക്ടർ വീട്ടിൽ നിരീക്ഷണത്തിൽ. ഡോക്ടർ ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലായിരുന്നു. ഡോക്ടറുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കണ്ണൂരിൽ കോവിഡ് രോഗം സ്ഥിരീകരിച്ച പെരിങ്ങോം സ്വദേശിയുടെ മൂന്നാമത്തെ പരിശോധന ഫലവും നെഗറ്റീവാണ്. ഇതോടെ ഇയാൾ രോഗത്തിൽ നിന്ന് പൂർണമായും വിമുക്തനായി. ശ്രീചിത്രയില്‍ പുതിയതായി ആര്‍ക്കും രോഗലക്ഷണം ഇല്ലെന്നതും ആശ്വാസമാണ്.
അതേസമയം, ശ്രീചിത്രയിലെ ഡോക്ടറുടെ വിശദമായ സഞ്ചാരപാത ബുധനാഴ്ച പുറത്തുവിട്ടേക്കും. രോഗം സ്ഥിരീകരിച്ച മാഹി സ്വദേശിയുടെ യാത്രാവഴിയും ചൊവ്വാഴ്ച രാത്രി പുറത്തുവിട്ടിരുന്നു.