കൊല്ലം : കൊറോണ രോഗപ്രതിരോധത്തിന്റെ ഭാഗമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നിന്നും നല്കുന്ന രജിസ്ട്രേഷന്, പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് അഡിഷന് തുടങ്ങിയ സേവനങ്ങള്‍ www.eemployment.kerala.gov.in വെബ്സൈറ്റ് വഴി നടത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസര്‍ കെ നാസര്‍ അറിയിച്ചു.
കൂടാതെ വിവിധ ആവശ്യങ്ങള്‍ക്കായി തൊഴിലന്വേഷകര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലെത്തുന്നത് പരിമിതപ്പെടുത്തുന്നതിനായി വിവിധ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി.
2020 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ രജിസ്ട്രേഷന് പുതുക്കേണ്ടവര്‍ക്ക് ഗ്രേസ് പിരീഡ് ഉള്‍പ്പടെ യഥാക്രമം മാര്‍ച്ച്, ഏപ്രില്‍ മാസംവരെ സാധാരണ ഗതിയില്‍ പുതുക്കാം. എന്നാല്‍ നിലവിലെ സാഹചര്യം പരിഗണിച്ച് എല്ലാ പുതുക്കലും 2020 മേയ് 31 വരെ നീട്ടി.
അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ഫോണ്‍ മുഖേന ബന്ധപ്പെട്ടും രജിസ്ട്രേഷന് പുതുക്കാം. രജിസ്ട്രേഷന്, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നിയവും ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കാവുന്നതും അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ 90 ദിവസത്തിനകം ഹാജരാക്കി വെരിഫൈ ചെയ്താല്‍ മതിയാകും.
2020 മാര്‍ച്ച് ഒന്നു മുതല്‍ മേയ് 29 വരെയുള്ള തീയതിയില്‍ 90 ദിവസം പൂര്‍ത്തിയാക്കുന്ന ഉദ്യോഗാര്‍ഥികള്‍ മേയ് 30 വരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഹാജരായി സര്‍ട്ടിഫിക്കറ്റുകള്‍ വെരിഫൈ ചെയ്താല്‍ മതിയാകും.
കൊറോണ രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് വകുപ്പ് കൈക്കൊള്ളുന്ന നടപടികളുമായി സഹകരിച്ച് പൊതുജനങ്ങള്‍ കഴിവതും ഓണ്‍ലൈന്‍ മുഖേനയുള്ള സേവനങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതും സംശയങ്ങള്‍ക്ക് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുമായി ബന്ധപ്പെടണമെന്നും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസര്‍ അറിയിച്ചു.