കൊച്ചി: കോവിഡ് വൈറസ് ഭീതിക്കിടെ എറണാകുളം ജില്ലയ്ക്ക് ആശ്വാസവാർത്ത. ഇന്നലെ സംസ്ഥാനത്ത് 19 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചപ്പോൾ ജില്ലയിൽനിന്ന് ആരുമില്ല. കൊറോണ ബാധിത രുടെ എണ്ണം ജില്ലയിൽ ബുധനാഴ്ചത്തെ കണക്കായ 20 ൽതന്നെ തുടരുന്നു.
എറണാകുളം മെഡിക്കല്‍ കോളജില്‍നിന്ന് ഇന്നലെ ഏഴു പേരെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. വീടുകളില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 89 പേരെ നിരീക്ഷണപ്പട്ടികയില്‍നിന്ന് ഒഴിവാക്കുകയുംചെയ്തു.
അതേസമയം പുതുതായി അഞ്ചു പേരെ കൂടി എറണാകുളം മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. 278 പേരെ കൂടി വീടുകളില്‍ നിരീക്ഷണത്തിലുമാക്കി. ആശുപത്രികളില്‍ നിലവി ൽ നിരീക്ഷണത്തിലുള്ളവരുടെ ആകെയെണ്ണം 32 ആണ്.
ഇതില്‍ 24 പേര് മെഡിക്കല്‍ കോളജിലും എട്ടു പേര് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലുമാണുള്ളത്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 3463 ആണ്. ഇതുവരെയായി ജില്ലയില്‍ വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തില്‍ കഴിഞ്ഞവരുടെ ആകെ എണ്ണം 7645 ആണ്.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചവരില്‍ ഫ്രാന്‍സില്‍നിന്നു തിരികെയെത്തിയശേഷം കോവിഡ് രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥികള്‍ 17നു ഡൽഹിയില്‍നിന്നു കൊച്ചി വരെ സഞ്ചരിച്ച ഫ്ളൈറ്റില്‍ സഹയാത്രികര്‍ ആയിരുന്ന എറണാകുളം ജില്ലയില്‍നിന്നുള്ള 12 പേരും ഉള്‍പ്പെടുന്നു.
ബുധനാഴ്ച രോഗം സ്ഥിരീകരിച്ച 37 വയസുകാരനുമായി സമ്പര്‍ക്കം വന്നിട്ടുള്ള കൂടുതല്‍ പേരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുവാന്‍ ആവശ്യപ്പെട്ടു. ഇതില്‍ 17ന് ഉച്ചയ്ക്ക് 12.30ന് സന്ദര്‍ശിച്ച കര്‍ത്തേടം സഹകരണ ബാങ്കിലെ നാലു ജീവനക്കാരും ആസമയം ഇടപാടുകാരായി ഉണ്ടായിരുന്ന 10 പേരും ഉൾപ്പെടുന്നു.
19ന് രാവിലെ 10.30 മുതല്‍ 11.15 വരെ സന്ദര്‍ശിച്ച വല്ലാര്‍പാടം എസ്ബിഐയില്‍ ഉണ്ടായിരുന്ന മൂന്നു ജീവനക്കാരോടും 10 ഇടപാടുകാരോടും വീട്ടില്‍തന്നെ കഴിയാന്‍ നിര്‍ദേശിച്ചു.
ഇന്നലെ ലഭിച്ച 26 ഫലവും നെഗറ്റീവ്
ജില്ലയിൽ നിന്നയച്ച 26 സാമ്പിളുകളുടെ പരിശോധന ഫലം ഇന്നലെ ലഭിച്ചു. ഇവയെല്ലാം നെഗറ്റീവ് ആണ്. ഇനി 39 സാമ്പിളുകളുടെ ഫലം കൂടി ലഭിക്കാനുണ്ട്. ഇന്നലെ കൊറോണ കണ്ട്രോള് റൂമിലേക്കെത്തിയത് 484 ഫോണ്‍ വിളികളാണ്. പൊതുജനങ്ങളില്‍നിന്നാണ് ഏറ്റവുമധികം വിളികള്‍ എത്തിയത്. 277 എണ്ണം.
ഫുഡ് കിറ്റ് ആവശ്യപ്പെട്ട നിരീക്ഷണത്തില്‍ കഴിയുന്ന 13 പേർക്ക് ഇന്നലെ കിറ്റുകള്‍ എത്തിച്ചു. ഭക്ഷണം കിട്ടുന്നതിനായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുമായാണ് ബന്ധപ്പെടേണ്ടതെന്ന് അധികൃതർ അറിയിച്ചു.
ഡോക്ടറെ നേരില്‍ കണ്ടു സംസാരിക്കാനായി ആരംഭിച്ച വീഡിയോ കോള്‍ സംവിധാനത്തില്‍നിന്ന് ഇന്നലെ 13 പേരെ വിളിച്ചു. മാനസിക പ്രശ്നങ്ങള്‍ അനുഭവിക്കുന്ന 1382 പേര്‍ക്കു കൂടി കൗണ്‍സിലിംഗ് നല്കി. 0484 2368802 നന്പർ കൂടാതെ 2428077, 0484 2424077, 0484 2426077, 0484 2425077, 0484 2422077 എന്നീ നമ്പറുകളിലും കണ്ട്രോള് റൂം സേവനം ലഭ്യമാണ്.
ല