കൊച്ചി: സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ജില്ലയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്. ഇന്നലെ 771 പേര്‍ക്ക്കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇതുവരെ വരെ 99582 പേര്‍ക്കാണ് കോവിഡ് 19 പിടിപെട്ടത്.
കഴിഞ്ഞ മൂന്നാഴ്ച്ചയിലേറെയായി ജില്ലയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം അഞ്ഞൂറിനും മുകളിലായതിനാല്‍ ഇന്നലെ കണക്ക് പുറത്തുവരുന്നതോടെ 2020 മാര്‍ച്ച് 20 മുതല്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരുലക്ഷം കടക്കും.
മലപ്പുറത്ത് കോവിഡ് രോഗികളുടെ എണ്ണം ഇതിനോടകം ഒരു ലക്ഷം കടന്നു. 1,00,889 പേരാണ് ഇന്നലെവരെ മലപ്പുറത്ത് കോവിഡ് പിടിപെട്ടത്. കോഴിക്കോടും (98,085), തിരുവനന്തപുരവും (88,884) എറണാകുളത്തിന് പിന്നിലായുണ്ട്. ജില്ലയില്‍ 88423 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 10775 പേര് നിലവില്‍ ജില്ലയില്‍ കോവിഡ് ചികിത്സയിലുണ്ട്. 361 പേരാണ് ഇതുവരെ മരിച്ചത്.
ഇന്നലെ രോഗം സ്ഥിരീകരിച്ച രണ്ട് പേരൊഴികെ 769 പേര്‍ക്കും രോഗം ഉണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതില്‍ 27 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഐഎന്‍എച്ച്എസിലെ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൂടാതെ തൃക്കാക്കര-35, മഴുവന്നൂര്‍-22, കവളങ്ങാട്-21, തൃപ്പൂണിത്തുറ, വേങ്ങൂര്‍-20, കാലടി, ചേരാനല്ലൂര്‍-19, കളമശേരി-18, അങ്കമാലി, വാരപ്പെട്ടി-16, ആരക്കുഴ-15, കോതമംഗലം, രായമംഗലം-14, കാഞ്ഞൂര്‍, പള്ളുരുത്തി, മരട്-13, ആലങ്ങാട്, ആലുവ, ഇടപ്പള്ളി, കലൂര്‍, കിഴക്കമ്പലം, മഞ്ഞപ്ര-12, ഇലഞ്ഞി-11, എളംകുന്നപ്പുഴ, കടവന്ത്ര, പിറവം, ഫോര്‍ട്ട്കൊച്ചി, വൈറ്റില-10 പേര്‍ക്കും രോഗം ഉണ്ടായി.
713 പേര്‍ക്ക് രോഗം ഭേദമായി. 2010 പേരെ നിരീക്ഷണത്തിലാക്കി. 955 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. 25350 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്.
ജില്ലയിലെ 12 കേന്ദ്രങ്ങളിലായി 1039 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്നലെ കോവിഡ് വാക്സിന് സ്വീകരിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ 80 പേരും അങ്കമാലി, പിറവം ആശുപത്രികളിലായി 92 ഉം 99 ഉം പേരും, കളമശേരി മെഡിക്കല്‍ കോളജില്‍ 180 പേരും ആസ്റ്റര്‍ മെഡിസിറ്റിയില്‍ 38 പേരും വാക്സിന് സ്വീകരിച്ചു.