തിരുവനന്തപുരം: സംസ്ഥാനത്തെ ആളുകൾ സാധനങ്ങൾ അമിതമായി വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തു ധാന്യശേഖരം ഉറപ്പുവരുത്തും.
ഇതുസംബന്ധിച്ചു ചർച്ച ചെയ്യാൻ വ്യാപാരി വ്യവസായി സംഘടനകളുടെ യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അവശ്യ സേവനങ്ങൾ ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിയും ഹോം സെക്രട്ടറിയും പോലീസ് മേധാവിയും അംഗങ്ങളായിട്ടുള്ള സമിതി രൂപീകരിച്ചു.
ഡാറ്റാ മാനേജ്മെന്റ് സന്ദർഭാനുസരണം കൊണ്ടുപോകാൻ പ്രത്യേക കണ്ട്രോൾ റൂം ഡിസാസ്റ്റർ മാനേജ്മെന്റ് ഓഫീസിനോടനുബന്ധിച്ച് പ്രവർത്തിക്കും. റവന്യു സെക്രട്ടറി നേതൃത്വം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കോവിഡ്-19ൽ നിരീക്ഷണത്തിലുള്ളവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. ചില വീടുകളിൽ കൂടുതൽ അംഗങ്ങൾ ഉണ്ടാകാം. അവരെ പ്രത്യേക കേന്ദ്രങ്ങളിലാക്കാം.
വളർത്തുമൃഗങ്ങൾ ഉണ്ടെങ്കിൽ അവയെ സംരക്ഷിക്കാൻ മൃഗസംരക്ഷണ വകുപ്പ് ശ്രദ്ധിക്കണമെന്നും നിർദേശം നൽകി.