കൊച്ചി: ഓഹരി വിപണിയിലെ വന്‍ ഇടിവിനു പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയിലും വന്‍ കുറവ്. ഗ്രാമിന് 150 രൂപയുടെയും പവന് 1,200 രൂപയുടെയും ഇടിവാണ് ഇന്ന് ഉണ്ടായിട്ടുള്ളത്. ഇതോടെ സ്വര്‍ണവില കുറഞ്ഞ് ഗ്രാമിന് 3,825 രൂപയിലും പവന് 30,600 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
കോവിഡ് 19 ബാധയെത്തുടര്‍ന്നു ലോക രാജ്യങ്ങളുടെ സാമ്പത്തിക രംഗത്തിനേറ്റ ആഘാതമാണ് സ്വര്‍ണത്തിനും തിരിച്ചടിയാകുന്നത്. കഴിഞ്ഞ നാല് ദിവസത്തിനിടെമാത്രം സംസ്ഥാനത്ത് സ്വര്‍ണത്തിന് ഗ്രാമിന് 215 രൂപയുടെയും പവന് 1,720 രൂപയുടെയും ഇടിവാണുണ്ടായത്.