മണ്ണാർക്കാട്: കോവിഡ് 19 ബാധിച്ച വിദേശരാജ്യങ്ങളിൽനിന്ന് വന്നു ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം വീടുകളിൽ സന്പർക്ക വിലക്കിൽ കഴിയുന്നവരുടെ ക്ഷേമന്വേഷണവുമായി ആരോഗ്യവകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാരും ജനമൈത്രി പോലീസും വീടുകളിലെത്തി.
പതിനാലു ദിവസത്തെ സന്പർക്കവിലക്ക് നിർദേശിച്ച ആളുകൾ വീടുകളിൽ തന്നെയുണ്ടെന്ന് ഉറപ്പാക്കുന്നതിനൊപ്പം അവരുടെ ആരോഗ്യ സ്ഥിതി വിലയിരുത്തലും മാനസിക സമ്മർദം ലഘൂകരിക്കലുമാണ് സന്ദർശന ലക്ഷ്യം.
പകർച്ചവ്യാധി പടരുന്നത് തടയുകയെന്നതിനൊപ്പം സർക്കാർ സംവിധാനം കൂടെയുണ്ടെന്ന വിശ്വാസം ജനങ്ങളെ നിർദേശങ്ങൾ അനുസരിക്കാൻ പ്രേരിപ്പിക്കുമെന്നാണ് കരുതുന്നതെന്നും നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനനടപടിയുണ്ടാകുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ ടോംസ് വർഗീസ് അറിയിച്ചു.
ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.സുരേഷ്, രജിത രാജൻ, പി.പി.ദീപ, എസ്.ഡാർണർ, സിവിൽ പോലീസ് ഓഫീസർമാരായ രാജകൃഷണൻ, നിമ്മി, ആശാപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് സ്ക്വാഡ് പ്രവർത്തനങ്ങൾ നടക്കുന്നത്.