തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നടൻ മോഹൻലാൽ 50 ലക്ഷം രൂപ നൽകി. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
ജ്യോതി ലബോറട്ടറീസ് രാമചന്ദ്രൻ (മുംബൈ)- രണ്ട് കോടി, തിരുവിതാംകൂർ ദേവസ്വം ബോർഡ്- ഒരു കോടി, കല്യാൺ സിൽക്സ്- ഒരു കോടി, കിംസ് ആശുപത്രി- ഒരു കോടി, കടയ്ക്കൽ സര്‍വീസ് സഹകരണ ബാങ്ക്- 52 ലക്ഷം രൂപ എന്നിങ്ങനെ നൽകി.