ചെങ്ങന്നൂർ: കരുവേലിപ്പടി താഴാംതറ കോളനിയിൽ മുംബൈയിൽ നിന്ന് എത്തിയ ഒരു കുടുംബം ക്വാറന്റീനിൽ കഴിയുന്നതറിഞ്ഞ് ചില നാട്ടുകാർ കോളനിയിലേക്കള്ള റോഡുകൾ കെട്ടിയടച്ചത് പോലീസ് എത്തി നീക്കം ചെയ്തു.
നാട്ടുകാരിൽ ചിലർ വഴി അടച്ചതിനെത്തുടർന്ന് നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ പുറത്തേക്ക് പോകാൻ കഴിയാത്ത അവസ്ഥയിൽ കുടുംബം ഒറ്റപ്പെടുകയായിരുന്നു. ഇവർ തൊട്ടടുത്തുള്ള അയൽവാസികളെയും കൂട്ടി ചെങ്ങന്നൂർ പോലീസിനെ ബന്ധപ്പെട്ടതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് തടസങ്ങൾ നീക്കംചെയതു.
അതേ സമയം അന്യവാഹനങ്ങൾ പ്രവേശിക്കാതിരിക്കാനും ബോംബെയിൽ നിന്നും എത്തിയവർ പുറത്ത് പോകാതിരിക്കാനും തങ്ങളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കുവേണ്ടിയാണ് റോഡ് അടച്ചതെന്നു നാട്ടുകാരിൽ ചിലർ പോലീസിനോട് പറഞ്ഞു.
സിഐ എം. സുധിലാൽ, എസ്ഐ എസ്.വി. ബിജു എന്നിവർ വീട്ടുകാരും നാട്ടുകാരുമായി നടത്തിയ ചർച്ചയിൽ വീട്ടുകാർക്ക് ആവശ്യമുള്ള സാധനങ്ങൾ എത്തിക്കാനുള്ള ഏർപ്പാട് ചെയ്യുമെന്നും പുറത്തു നിന്നുള്ള വാഹനങ്ങൾ കോളനികളിൽ കയറിയാൽ പോലീസിൽ വിവരം അറിയിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.നീക്കി