ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,893 പേര്‍ക്ക് രോഗം ബാധിച്ചു. 508 പേര് മരിച്ചു.
ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 79,90,322 ആയി. മരണസംഖ്യ 1,20,010 ആയി ഉയര്‍ന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 6,10,803 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. 72,59,509 പേര് രോഗമുക്തരായി.
മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നത്.