ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,059 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 91,39,866 ആയി ഉയര്‍ന്നു.
രോഗ മുക്തി നിരക്ക് 93.68 ശതമാനം. നിലവില്‍ 4,43,486 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 511 പേര് കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 1,33,738 ആയി.
അതേസമയം, ഡൽഹിയിലും കോവിഡ് ആശങ്ക വർധിക്കുകയാണ്. 24 മണിക്കൂറിനിടെ 121 മരണവും 6,746 പുതിയ കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.