
കൊറോണ വൈറസ് ഭീഷണിയെത്തുടർന്ന് ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ ചൈനീസ് പര്യടനം റദ്ദാക്കി. മാർച്ച് 14 മുതൽ 25 വരെയായിരുന്നു ഇന്ത്യയുടെ ചൈനീസ് പര്യടനം. ടോക്കിയോ 2020 ഒളിന്പിക്സിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി ആയിരുന്നു പരന്പര നിശ്ചയിച്ചിരുന്നത്.
പര്യടനം റദ്ദാക്കിയത് ഇന്ത്യയുടെ ഒളിന്പിക്സ് ഒരുക്കങ്ങളെ ബാധിക്കും. കഴിഞ്ഞ വർഷം ഭുവനേശ്വറിൽ നടന്ന ഒളിന്പിക്സ് യോഗ്യത മത്സരത്തിൽ അമേരിക്കയെ തോൽപ്പിച്ചാണ് ഇന്ത്യ ടോക്കിയോ ബർത്ത് സ്വന്തമാക്കിയത്. ചരിത്രത്തിൽ ഇത് മൂന്നാം തവണമാത്രമാണ് ഇന്ത്യൻ വനിതകൾ ഒളിന്പിക്സിന് യോഗ്യത നേടുന്നത്.