ന്യൂഡൽഹി: ഇന്ത്യയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും കൂടുന്നു. 24 മണിക്കൂറിനിടെ 11,374 പേർക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,33,008 ആയി. പുതുതായി 321 മരണമാണ് റിപ്പോർട്ട് ചെയ്തത്.
ഇതോടെ കോവിഡ് മരണസംഖ്യ 9,520 ആയി ഉയർന്നു. 7,362 പേർ കൂടി ആശുപത്രി വിട്ടതോടെ രോഗമുക്തരായവരുടെ എണ്ണം 1,69,689 ആയി. നിലവിൽ 1,53,760 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണത്തിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. മരണസംഖ്യയിൽ ഒന്പതാം സ്ഥാനത്തും.
രോഗികളുടെ എണ്ണം 80 ലക്ഷത്തിലേക്ക്
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക്. 79,84,432 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. അമേരിക്കയിലും ബ്രസീലിലും രോഗ ബാധിതരുടെ എണ്ണം അനുനിമിഷം വർധിക്കുകയാണ്.
24 മണിക്കൂറിനിടെ അമേരിക്കയിൽ 19,223 പേർക്ക് കൂടി രോഗം ബാധിച്ചു. 17,000ലധികം പുതിയ രോഗികളാണ് ബ്രസീലിലുള്ളത്. ബ്രസീലിൽ 598ഉം അമേരിക്കയിൽ 326ഉം പേർ കൂടി മരിച്ചു. ലോകവ്യാപകമായി 4,35,177 പേർ മരണപ്പെട്ടപ്പോൾ 41,04,373 പേർ രോഗമുക്തി നേടി.
വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം. അമേരിക്ക- 21,62,144, ബ്രസീൽ- 8,67,882, റഷ്യ- 5,28,964, ഇന്ത്യ- 3,33,008, ബ്രിട്ടൻ- 2,95,889, സ്പെയിൻ- 291,008, ഇറ്റലി- 2,36,989, പെറു- 229,736, ജർമനി- 187,671, ഇറാൻ- 1,87,427.
മേൽപറഞ്ഞ രാജ്യങ്ങളിൽ കോവിഡ് ബാധയേത്തുടർന്ന് ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം ഇനി പറയുംവിധമാണ്. അമേരിക്ക- 1,17,853, ബ്രസീൽ- 43,389, റഷ്യ- 6,948, ഇന്ത്യ- 9,520, ബ്രിട്ടൻ- 41,698, സ്പെയിൻ- 27,136, ഇറ്റലി- 34,345, പെറു- 6,688, ജർമനി- 8,870, ഇറാൻ- 8,837.