കൊച്ചി: കൊറോണയുമായി(കോവിഡ് 19) ബന്ധപ്പെട്ട് ജില്ലയില്‍ മൂന്നുപേര്‍ കൂടി നിരീക്ഷണത്തില്‍. ഇറ്റലിയില്‍നിന്നും എത്തിയ രണ്ടുപേരും കുവൈറ്റില്‍നിന്നും എത്തിയ ഒരാളുമാണു നിരീക്ഷണത്തിലുള്ളത്. ഇറ്റലിയില്‍നിന്നെത്തിയവര്‍ തമിഴ്നാട് സ്വദേശികളാണ്.
ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 13 ആയി. നിരീക്ഷണപട്ടികയില്നിന്നും ഇന്നലെ ആരെയും ഒഴിവാക്കിയിട്ടില്ലെന്നും കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ആരും നിരീക്ഷണത്തിലില്ലെന്നും അധികൃതര്‍ അറിയിച്ചു.
അതിനിടെ, പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ബോധവത്ക്കരണ ക്ലാസുകള്‍ നടന്നുവരികയാണ്. ഏരൂരില്‍ ഇത് സംബന്ധിച്ച ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
കൊറോണ കണ്ട്രോള് റൂമിലേക്ക് ഇന്നലെ നാല് കോളുകള്‍ ലഭിച്ചതായും യാത്ര പോകാമോ എന്നും നിരീക്ഷണ കാലയളവ് സംബന്ധിച്ചു അറിയാനുമായിരുന്നു വിളികളെത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി.