കൊച്ചി: കോവിഡ് 19 സ്ഥിരീകരിച്ച് എറണാകുളം മെഡിക്കല്‍ കോളജിലെ കൊറോണ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന തൃശൂര്‍ സ്വദേശിനിയായ 80 വയസുകാരിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരം.
ക്രമാതീതമായി വര്‍ധിച്ച പ്രമേഹവും ശ്വാസതടസവുമായി കഴിഞ്ഞ 28ന് പുലര്‍ച്ചെ മുംബൈയില്‍നിന്ന് ട്രെയിന്‍ മാര്‍ഗമാണ് ഇവര്‍ കൊച്ചിയിലെത്തിയത്. റെയില്‍വേ സ്റ്റേഷനില്‍നിന്ന് പരിശോധനകള്‍ക്കുശേഷം മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു.
ഇവിടെ നടത്തിയ പരിശോധനകളില്‍ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. കോവിഡ് മൂലമുള്ള ന്യൂമോണിയയും അണുബാധയും ഹൃദയത്തിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും വെന്റിലേറ്റര്‍ പിന്തുണയില്‍ ഐസിയുവില്‍ കഴിയുന്ന ഇവരുടെ ശരീരത്തിലെ ഓക്സിജന്റെ അളവ് ക്രമീകരിക്കാനുള്ള പരിശ്രമം തുടരുകയാണെന്നും മെഡിക്കല്‍ കോളജ് ആര്‍എംഒ ഡോ. ഗണേഷ് മോഹന്‍ വ്യക്തമാക്കി.