കൊച്ചി: കൊറോണയുടെ പശ്ചാത്തലത്തിൽ വ്യാപാരമേഖലയിൽ കടുത്ത മാന്ദ്യം നേരിട്ടുകൊണ്ടിരിക്കുന്നതിനാൽ മാർച്ച്, ഏപ്രിൽ മാസങ്ങളിലെ കെട്ടിട വാടക പകുതിയാക്കി ഈടാക്കാൻ കെട്ടിട ഉടമകൾ മനസ് കാണിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി എറണാകുളം സിറ്റി യൂണിറ്റ് ആവശ്യപ്പെട്ടു.
കൊറോണ ഭീതിയെ തുടർന്ന് സംസ്ഥാനത്താകമാനം വ്യാപാര മേഖലയിൽ കടുത്ത മാന്ദ്യം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ വസ്ഥയിൽ കെട്ടിട വാടകയും ജീവനക്കാരുടെ ശന്പളവും വ്യാപാരികൾക്ക് വലിയൊരു ബാധ്യതയായി തീർന്നിരിക്കുകയാണ്.
സ്വകാര്യ കെട്ടിട ഉടമകൾക്കൊപ്പം കെടിഡിസി, ജിസിഡിഎ, കൊച്ചി കോർപറേഷൻ കെട്ടിടങ്ങളുടെ വാടകയിലും ഇളവനുവദിക്കണമെന്ന് സെക്രട്ടറി എസ്. സുൾഫിക്കർ അലി പത്രക്കുറുപ്പിൽ ആവശ്യപ്പെട്ടു.