കൊല്ലം: ജില്ലയില്‍ കൊറോണ വൈറസ് ബാധയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ത്വരിതപ്പെടുത്തി. പരിശോധനയ്ക്ക് അയച്ച 15 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. 211 പേര് നിരീക്ഷണത്തിലാണ്.
ജില്ലാതലത്തില്‍ വിവിധ ആരോഗ്യ – ആരോഗ്യ ഇതര സര്‍ക്കാര്‍ വകുപ്പുകള്‍, നഴ്സിംഗ് സ്കൂള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെ 2080 ജീവനക്കാര്‍ക്ക് കൊറോണ വൈറസ് ബാധയെക്കുറിച്ച് പരിശീലനം നല്കി.
പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, വാര്‍ഡുതല പരിശീലനം വരുംദിവസങ്ങളില്‍ നടപ്പിലാക്കും. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും എന്നാല്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ളി അറിയിച്ചു.
ചൈനയില്‍ നിന്ന് ജില്ലയില്‍ എത്തിയവരില്‍ ഇനിയും ആരോഗ്യ വകുപ്പിന്റെ കണ്ട്രോള് റൂമില്‍ പേര് വിവരങ്ങള്‍ രേഖപ്പെടുത്താത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ എത്രയുംവേഗം റിപ്പോര്‍ട്ട് ചെയ്യണമെന്നും ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം പ്രവര്‍ത്തനം സജ്ജമാണ്.