കൊല്ലം: ജില്ലയിൽ 170 17 പേരാണ് ഇതുവരെ വീടുകളിൽ നിരീക്ഷണ ത്തിൽ കഴിയുന്നത്. ഇതിൽ 42 പേർ വിദേശ പൗരന്മാരാണ്. ദുബായിൽ നിന്നുള്ള 1486 പേർ ഉൾപ്പടെ ഗൾഫ് മേഖലയിൽ നിന്ന് നാട്ടിലെത്തിയ 4427 പേർ നിരീക്ഷണത്തിലാണ്.
ഇന്നലെ നാലുപേരെ മാത്രമാണ് ചികിത്സ തേടിയത്. ഇവർ ഉൾപ്പടെ 28 പേർ ചികിത്സയിലുണ്ട്. പരിശോധനയ്ക്കു് അയച്ച 653 സാമ്പിളുകളിൽ 59 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. ഫലം വന്നതിൽ പ്രാക്കുളം സ്വദേശിയുടെ ഒഴികെ മറ്റെല്ലാം നെഗറ്റീവാണ്.
ജില്ലയിൽ കോവിഡുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യം നേരിടുന്നതിന് 16 കൊറോണ കെയർ സെന്ററുകൾ സജ്ജമാക്കിയിട്ടുണ്ട്.ഇപ്പോൾ 6 സെന്ററുകളിലായി 169 പേർ ഐസൊലേഷനിൽ ഉണ്ട് .മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിൽ നിന്നും എത്തുന്നവരെ നേരിട്ട് കൊറോണ സെന്ററുകളിൽ പ്രവേശിപ്പിക്കും.ഇവർ 14 ദിവസം നിരീക്ഷണത്തിൽ തുടരണം.
ലോക് ഡൗൺ: കൊല്ലത്ത് 258 പേർ അറസ്റ്റിൽ
കൊല്ലം: കൊറോണ ബാധ ജില്ലയിലും സ്വിരീകരിച്ചതോടെ പോലീസ് നിയന്ത്രണം കർശനമാക്കി. ജില്ലയിൽ 258 പേരാണ് ഇന്നലെ അറസ്റ്റിലായത്.249 പേർക്കെതിരെ കേസെടുത്തു.212 വാഹനങ്ങളാണ് പിടിച്ചെടുത്തത്.
റൂറൽ പോലീസ് പരിധിയിലാണ് കൂടുതൽ നിയമലംഘനം നടന്നത്. സിറ്റി പോലീസ് പരിധിയിൽ 60 കേസുകൾ രജിസ്റ്റർ ചെയ്തു.കണ്ണനല്ലൂർ സ്റ്റേഷൻ പരിധിയിൽ നിരോധനം ലംഘിച്ചു പൊതു സ്ഥലത്ത് ചീട്ടുകളിച്ച നാലു പേർക്കെതിരെ കേസെടുത്തു.
സിറ്റി പോലീസ് പരിധിയിൽ പ്രധാന കവലകളിലും പൊതു സ്ഥലങ്ങളിലും പോലീസ് പിക്കറ്റിംഗ് ശക്തമാക്കി. ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണവും വ്യാപകമാണ്.
നിർദ്ദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നത് ഉൾപ്പടെയുള്ള നടപടി എടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ടി.നാരായണൻ അറിയിച്ചു.