
കൊല്ലo: കൊറോണ ബാധയുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇതുവരെ ഗാർഹിക നിരീക്ഷണം പൂർത്തിയാക്കിയത് 5734 പേർ.ഇന്നലെ മാത്രമായി 3290 പേരാണ് ഗൃഹനിരീക്ഷണം പൂർത്തിയാക്കിയത്.
വിദേശികൾ ഉൾപ്പടെ നിരവധി പേരാണ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. 25 പേരെയാണ് ഇന്നലെ പുതുതായി നിരീക്ഷണത്തിനയച്ചത്.പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിൽ 46 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. അഞ്ചു പേർക്കാണ് ജില്ലയിൽ ഇതുവരെ കോ വിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.