കൊട്ടാരക്കര: ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൊട്ടാരക്കര പുലമൺ ജംഗ്ഷനിലെ ഓട്ടോറിക്ഷകൾ ഓട്ടം നിർത്തി തുടങ്ങി.
പുലമൺ കെഎസ്ആർടിസി ബസ് സ്റ്റേഷനു സമീപത്തെ ഓട്ടോറിക്ഷാ സ്റ്റാന്റിലെ ഡ്രൈവർമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒന്പതു പേർക്കാണ് കോവിഡ് പോസിറ്റീവായിട്ടുള്ളത്. ഓട്ടോ ഡ്രൈവർമാർക്കായി നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.
ഈ ഓട്ടോറിക്ഷകളിൽ സഞ്ചരിച്ചവരും ഡ്രൈവർമാരുമായി സമ്പർക്കത്തിലേർപ്പെട്ടവരും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പു നിർദ്ദേശം നൽകി.
ഓട്ടോ ഡ്രൈവർമാർക്ക് കോ വിഡ് സ്ഥിരീകരിച്ചത് ആശങ്കയുളവാക്കുന്നു. സഞ്ചരിച്ച വരെയും സമ്പർക്കത്തിലേർപ്പെട്ടവരെയും കണ്ടെത്തുക ദുഷ്കരമാണ്.കൊട്ടാരക്കര നഗരസഭയിലെ ഒരു വാർഡുകുടി കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തി.
വാർഡ് 20 (കല്ലുവാതുക്കൽ ) ആണ് കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തിയത്. വാർഡ് 11 ( ഇയാം കുന്ന്), വാർഡ് 13 (ഐസ്മുമുക്ക്) എന്നിവ നേരത്തെ കണ്ടെയിൻമെന്റ് സോണിലാണ്. വാർഡ് 7 നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.